ഹരിപ്പാട് : കൊറോണ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയ ആളിനെ ബൈക്കിൽ എത്തിയ അജ്ഞാത സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. ഹരിപ്പാട് തുലാം പറമ്പ് സുരേഷ് ഭവനിൽ സുരേഷ് ആണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്. ഇയാളെ കഴിഞ്ഞ ദിവസം കൊറോണയുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ വാർത്ത നൽകിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഹരിപ്പാട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം വച്ച് രണ്ട് ബൈക്കിൽ ആയി എത്തിയ നാലംഗ സംഘം സുരേഷിനെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.