ആലപ്പുഴ: കുഴൽക്കിണറിൽ നിന്ന് കത്തുന്ന വാതകം പുറത്തേയ്ക്ക് വന്നത് ഭീതിപരത്തി. വടക്കനാര്യാട് കൃഷ്ണപിള്ള ജംഗ്ഷനു സമീപം തെക്കേപ്പറമ്പിൽ ജിജിമോന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. വീടിനോടു ചേർന്ന് കുടിവെള്ളത്തിനായി കുഴൽക്കിണർ എട്ടു മീറ്ററോളം താഴ്ത്തിയപ്പോൾ കുഴലിൽ നിന്നും പ്രത്യേക ശബ്ദം വന്നപ്പോഴാണ് വാതകത്തിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്. വീണ്ടും രണ്ടു മീറ്റർ കൂടി താഴ്ത്തിയപ്പോൾ വാതകത്തിന്റെ തീവ്രത കുറഞ്ഞതായി കണ്ടു. വെള്ളം കിട്ടാതായതോടെ മറ്റൊരിടത്ത് കുഴൽക്കിണർ താഴ്‌ത്തേണ്ടി വന്നു.