ഹരിപ്പാട്: മണ്ണാറശാല രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സംഗമവും ദീപപ്രതിജ്ഞയും നടത്തി. ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിയുടെ ഭാഗമായി​ നടത്തി​യ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ദീപു അദ്ധ്യക്ഷനായി. കെ.എസ് ഹരികൃഷ്ണൻ, സുബി പ്രജിത്, ആർ.അജിത് കുമാർ, മിനി സാറാമ്മ, അഡ്വ.സമീർ ഇലമ്പടത്ത്, ആർ.വിഷ്ണു, വി.കെ നാഥൻ, മനു. എം, അമ്പാടി എസ്, അരുൺ. വി എന്നിവർ സംസാരിച്ചു.