ആലപ്പുഴ: നഗരസഭാ പരിധിയിൽ കൊറോണ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്താൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വിജയ പാർക്ക്, അമേസ് വേൾഡ് പാർക്ക് എന്നിവ മാർച്ച് 31 വരെ അടച്ചിടും. നഗരസഭാപരിധിയിലുള്ള തീയറ്ററുകൾ, പാരലൽ, ട്യൂട്ടോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ പ്രവർത്തിക്കുന്നില്ലെന്ന് ഹെൽത്ത് വിഭാഗം ഉറപ്പ് വരുത്തണം. കൂടുതð സ്റ്റാഫുകൾ ജോലി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ,അഡ്വ. എ.എ.റസാഖ്, മോളി ജേക്കബ്, ബഷീർ കോയാപറമ്പിൽ, അഡ്വ. ജി.മനോജ്കുമാർ, തോമസ് ജോസഫ്, ഡി.ലക്ഷ്മണൻ, വി.എൻ.വിജയകുമാർ, ബി.മെഹ്ബൂബ്, ആർ.ആർ.ജോഷിരാജ്, എ.എം.നൗഫൽ, നബീസ അക്ബർ എന്നിവർ പങ്കെടുത്തു.