ഹരിപ്പാട്: സഹോദരൻ അയ്യപ്പൻ കേരള നവോത്ഥാനത്തിന്റെ അടിത്തറ പാകിയ ജനനായകനായിരുന്നെന്ന് എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ മുട്ടം ബാബു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സഹോദരൻ അയ്യപ്പന്റെ 52ാമത് ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വി.നന്ദകുമാർ, മഹിളാമണി, ജീനചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സുമ സ്വാഗതവും കെ.പി അനിൽകുമാർ നന്ദിയും പറഞ്ഞു. അന്നദാനം നടന്നു.