മാവേലിക്കര : പോളച്ചിറയ്ക്കൽ ഡോ.പി.ഒ.നൈനാൻ (78) നിര്യാതനായി. കേരള ഹെൽത്ത് സർവ്വീസ് റിട്ടയർഡ് സിവിൽ സർജൻ, കടപ്ര മെഡിക്കൽ സെന്റർ ഡയറക്ടർ, ഐ.എം.എ മാവേലിക്കര പ്രസിഡന്റ്, ഐ.എം.എ സെന്റട്രൽ കമ്മിറ്റി വർക്കിംഗ് മെമ്പർ, കെ.ജി.എം.ഒ.എ സ്റ്റേറ്റ് ട്രഷറർ, ലയൺസ് ക്ലബ് ഡപ്യൂട്ടി ഡിസ്ട്രിക്ട് ഗവർണർ, അഡ്വൈസർ ഗവർണർ, മാവേലിക്കര റിക്രിയേഷൻ ക്ലബ് പ്രസിഡന്റ്, മാർത്തോമ്മാ ചർച്ച് മണ്ഡലം കമ്മിറ്റി അംഗം, മാവേലിക്കര ഗവ.ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് സ്പോൺസറിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് മാവേലിക്കര തഴക്കര മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് നൈനാൻ. മക്കൾ: തോമസ് നൈനാൻ, ഡോ.കുര്യൻ നൈനാൻ. മരുമക്കൾ: ഡോൺ, ഡോ.ധന്യ.