പൂച്ചാക്കൽ : പൂച്ചാക്കൽ കാറപകടത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീകണ്ഠേശ്വരം ശ്രീനാരയണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെ സ്കൂൾ മാനേജർ കെ.എൽ. അശോകൻ സന്ദർശിച്ചു.ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാവശ്യങ്ങൾക്കായി പതിനായിരം രൂപ വീതം നൽകി.പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, എസ് എൻ ഡി പി യോഗം ചേർത്തല യൂണിയൻ കൗൺസിലർ ബിജുദാസ് ,അദ്ധ്യാപകരായ ഷിജിൽ, രാജു, പ്രദീപ് ,എന്നിവരോടൊപ്പമായിരുന്നു സന്ദർശനം.