എടത്വാ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഹോട്ടൽ ജീവനക്കാരൻ മരിച്ചു. തലവടി പുത്തൻപുരയ്ക്കൽ മാലിയിൽ പ്രവീൺ മോഹനൻ (38) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് മരിച്ചത്. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അനുപമ. ഏകമകൻ: അതിദേവ്. സഞ്ചയനം 17ന് രാവിലെ 8.30ന്.