ആലപ്പുഴ : സമശ്രീമിഷൻ ചാരിറ്റബിൾ സൊസൈറ്റി എഴുത്തുകാർക്കായി മാധവിക്കുട്ടി പുരസ്കാരവും വയലാർ പുരസ്കാരവും ഏർപ്പെടുത്തും. 2015-20ൽ പ്രസിദ്ധീകരിച്ച രചനകളാണ് പുരസ്കാരത്തിന് പരിഗണിക്കുക. നോവൽ, കവിത, ചെറുകഥ, നിരൂപണം, ലേഖനം, ബാലസാഹിത്യം, ഹാസ്യസാഹിത്യം, വൈജ്ഞാനിക സാഹിത്യം, ദാർശനിക സാഹിത്യം, യാത്രാവിവരണം, നാടകം, ഒാർമ്മക്കുറിപ്പുകൾ തുടങ്ങി 12 മേഖലകളിലാണ് 5001 രൂപയുടെ അവാർഡ് ഏർപ്പെടുത്തുന്നത്. നവ എഴുത്തുകാർക്ക് ഫെലോഷിപ്പുകളും വിദ്യാർത്ഥികൾക്ക് പ്രത്യേക വിദ്യാഭ്യാസ സഹായവും നൽകും.