സമ്മേളനവും കലാപരിപാടികളും ഒഴിവാക്കും
ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ 17ന് നടത്താനിരുന്ന ഒന്നാമത് പ്രതിഷ്ഠാ വാർഷികം ആർഭാട രഹിതമായി ഗുരുപൂജ മാത്രമായി നടത്താനും സമ്മേളനവും കലാപരിപാടികളും ഒഴിവാക്കാനും യൂണിയൻ കൗൺസിൽ തീരുമാനിച്ചു.14,15 തിയതികളിൽ നടത്താനിരുന്ന പ്രീമാര്യേജ് കൗൺസിലും എസ്.എൻ.ഡി.പി യോഗം പോഷക സംഘടനകളുടെ വിവിധ യോഗങ്ങളും മാറ്റി വെച്ചതായി യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു.വിശ്വധർമ്മ ക്ഷേത്ര പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഗുരുപൂജയ്ക്കായി രസീത് വാങ്ങിയ ഗുരുഭക്തർക്ക് ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ഗുരുപൂജയിൽ പങ്കെടുക്കാമെന്നും സെക്രട്ടറി അറിയിച്ചു.