ശ്രീധരൻ
കാഞ്ഞിരമിറ്റം: വെള്ളച്ചാലിൽ ശ്രീധരൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നളിനി, കുമാരി, ഉണ്ണി (ടെക്‌നീഷ്യൻ, സതേൺ റെയിൽവേ), സുരേഷ് (അഡീഷണൽ എസ്.ഐ, പനങ്ങാട്). മരുമക്കൾ: രവീന്ദ്രൻ, മോഹൻദാസ്, രെജി, മിനി.
കുവൈറ്റിൽ നിര്യാതയായി
നേര്യമംഗലം: നേര്യമംഗലം ചളക്കോട്ടിൽ രാമന്റെ മകളും തണ്ണീർമുക്കം ഉള്ളാടശേരിയിൽ യു.എസ്. സജീവന്റെ ഭാര്യയുമായ മായ രാമൻ (38 - നഴ്‌സ് കുവൈറ്റ്) കുവൈറ്റിൽ നിര്യാതയായി. കുവൈറ്റിലെ കേരള ആർട്‌സ് ലവേഴ്‌സ് അസോസിയേഷൻ, കലാ കുവൈറ്റ് എന്നീ സംഘടനകളിലെ ഭാരവാഹിയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തണ്ണീർമുക്കം കണ്ണങ്കര വീട്ടുവളപ്പിൽ. മക്കൾ: ശരൺ, ശിവാനി.