ആലപ്പുഴ: തണ്ണീർമുക്കം ബണ്ട് തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനനും ജനറൽ സെക്രട്ടറി വി.സി.മധുവും ആവശ്യപ്പെട്ടു. ബണ്ട് തുറക്കാത്തത് മൂലം മത്സ്യ സമ്പത്തിലും കക്കാ ശേഖരത്തിലും ഗണ്യമായ കുറവുണ്ട്. പരീക്ഷണാർത്ഥം ഒരു വർഷം പൂർണ്ണമായും തണ്ണീർമുക്കം ബണ്ട് തുറന്നിടുമെന്ന ധനകാര്യ മന്ത്രിയുടെ വാഗ്ദാനം നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു .