ആലപ്പുഴ: തീരദേശ ഹൈവേ നിർമ്മാണത്തിനായി മത്സ്യ തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. സുനാമിയും, കടലാക്രമണവും മൂലം വൻതോതിൽ തീരപ്രദേശം ഇല്ലാതായിട്ടുണ്ട്. തീരദേശത്തിന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തീരപരിപാലന വിജ്ഞാപനത്തിൽ നിരോധനവുമുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പ്രസാദ്,കുമ്പളം രാജപ്പൻ ,എ.കെ.ജബ്ബാർ,അഡ്വ എം.കെ.ഉത്തമൻ,സോളമൻ വെട്ടുകാട്, ടി.കെ.ചക്രപാണി,ബിജിപീറ്റർ,കെ.രാജീവൻ,വി.ഓജോണി എന്നിവർ സംസാരിച്ചു.