ആലപ്പുഴ: സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന മിശ്രവിവാഹ ദമ്പതികൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വർഷം) എല്ലാ ജില്ലകളിലും സേഫ് ഹോമുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സാമൂഹികനീതി വകുപ്പ് സ്വീകരിച്ചു. ഒരു ഹോമിൽ പരമാവധി 10 ദമ്പതികൾക്ക് ഒരേ സമയം താമസസൗകര്യം ഒരുക്കാൻ കഴിയുന്ന സന്നദ്ധ സംഘടനകളിൽ നിന്ന് വിശദമായ പ്രൊപ്പോസൽ ക്ഷണിച്ചു. താമസ കാലയളവിൽ ദമ്പതികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. താത്പര്യമുള്ള സന്നദ്ധ സംഘടനകൾ അതത് ജില്ലകളിലെ ജില്ല സാമൂഹ്യനീതി ഓഫീസുകളിൽ മാർച്ച് 20ന് മുമ്പായി വിശദമായ പ്രൊപ്പോസലുകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471 2306040.