വള്ളികുന്നം: വള്ളികുന്നത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ ശല്യം വ്യാപകമായതോടെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്കാണ് നായകളുടെ കടിയേറ്റത്. താളിരാടി, കടുവിനാൽ, കാഞ്ഞിരത്തും മൂട്, പതിയാരത്തു കുളങ്ങര, പള്ളിമുക്ക്, പടയണി വെട്ടം,വിവേകാനന്ദ ജംഗ്ഷൻ, ചൂനാട്, കിണറുമുക്ക്, വട്ടയ്ക്കാട്, വാളാച്ചാൽ, വലിയകുളം, കാമ്പിശ്ശേരി തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവുനായ ശല്യം കൂടുതൽ. രാത്രികാലങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നും നായ്ക്കളെ വാഹനങ്ങളിൽ വള്ളികുന്നത്തെ വിവിധ പ്രദേശങ്ങളിൽ കൊണ്ട് തള്ളുന്നതും പതിവാണന്നും നാട്ടുകാർ പറയുന്നു