ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ മാർച്ച് മാസത്തെ പെൻഷൻ വിതരണം ബന്ധപ്പെട്ട സഹകരണ ബാങ്കുകളിലൂടെ ആരംഭിച്ചതായി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു. പെൻഷൻ പാസ് പുതുക്കുവാൻ അപേക്ഷ നൽകാത്തവർക്ക് ഇന്നുകൂടി അവസരം ഉണ്ടാകും. പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ ഹെൽപ്പ് ഡെസ്‌കിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യമായി അപേക്ഷാഫോറം ലഭ്രക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 14ന് വിപുലമായി നടത്തുവാൻ തീരുമാനിച്ച പതാകദിനാചരണം കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചതായി ബേബി പാറക്കാടൻ അറിയിച്ചു.