ഓച്ചിറ: പ്രയാർ വടക്ക് ശ്രീനാരായണ പബ്ളിക്ക് സ്കൂളിന്റെ വാർഷികാഘോഷവും പൊതുസമ്മേളനവും ഇന്നും നാളെയും നടക്കും. ഇന്ന് വൈകിട്ട് 3.30ന് അനുമോദന സമ്മേളനം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി. ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് എൻഡോവ്മെന്റ് വിതരണം നിർവ്വഹിക്കും. യോഗം ഡയറക്ടർ എസ്. ധനപാലൻ മുഖ്യ പ്രഭാഷണം നടത്തും. കോലേത്ത് ബാബു, പ്രവീൺകുമാർ, ബിജു മഠത്തിൽ, എൻ.ദേവദാസ് തുടങ്ങിയവർ സംസാരിക്കും. ശാഖ സെക്രട്ടറി ഡി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് എൻ. അശോകൻ നന്ദിയും പറയും.

നാളെ വൈകിട്ട് 3.30ന് പൊതുസമ്മേളനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അനുഷ്ക അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ദീപ്തി റിപ്പോർട്ട് അവതരിപ്പിക്കും. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീകുമാരി അവാർഡ് വിതരണവും പി. പ്രദീപ് ലാൽ സമ്മാന ദാനവും നിർവ്വഹിക്കും. യൂണിയൻ കൗൺസിലർ എൻ.ദേവദാസ്, ഗ്രാമപഞ്ചായത്തംഗം സുശീല വിശ്വംഭരൻ, ഡി. ഷാജി, ജി.സേതുകുമാർ തുടങ്ങയവർ സംസാരിക്കും. സ്കൂൾ മാനേജർ ഡി.ബിജു സ്വാഗതവും മദേഴ്സ് ഫോറം ചെയർപേഴ്സൺ ബിജി രാജ്മോഹൻ നന്ദിയും പറയും.