മാവേലിക്കര: ബി.എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഏപ്രിൽ 1 മുതൽ രജിസ്ട്രേഷൻ നടത്താൻ കഴിയുകയുള്ളുവെന്ന് ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് അറിയിച്ചു. ബി.എസ് 4 വാഹനങ്ങൾ ഏപ്രിൽ 1ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ബി.എസ് 6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു വാഹനവും ഏപ്രിൽ 1 മുതൽ ഡീലർമാർ വിൽക്കുവാൻ പാടില്ലെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.