കായംകുളം: കായംകുളം നഗരസഭ 38, 39 വാർഡുകളുടെ അതിർത്തിയിലുള്ള ചാലാപ്പള്ളി പാലം തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് 2 വർഷക്കാലമായിട്ടും പുനർനിർമ്മിക്കുന്നതിന് തയ്യാറാകാത്ത കായംകുളം നഗരസഭയുടെ നടപടിക്കെതിരെ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കായംകുളം നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ഏ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷ വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എ.പി.ഷാജഹാൻ, സി.എ.സാദിഖ്, ഗായത്രിതമ്പാൻ, വി.എം.അമ്പിളിമോൻ, ആർ.ഭദ്രൻ, ഡി.അയ്യപ്പൻ, പി.എൻ.രമേശൻ, എസ്.സന്തോഷ്‌കുമാർ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
വി.എം.അമ്പിളിമോൻ ചെയർമാനായും പി.രാജേന്ദ്രക്കുറുപ്പ് കൺവീനറുമായുള്ള പ്രക്ഷോഭ സമിതിക്ക് രൂപം നൽകി.