കായംകുളം : സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെ ടൗൺ സൗത്ത് - ഈസ്റ്റ്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ കായംകുളം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ.സമീർ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്ത്, പി.ശിവപ്രിയൻ, കെ.രാജേന്ദ്രൻ, പി.എസ്.പ്രസന്നകുമാർ, ബിധുരാഘവൻ, എം..കെ.ആസാദി, ഹസൻകോയ, ശംസുദ്ധീൻ, ഷാനവാസ്‌ ,ശോഭസുരേന്ദ്രൻ, ഗോപകുമാരിസോമൻ തുടങ്ങിയവർ പ്രസംഗിച്ചു.