കായംകുളം : ദേവികുളങ്ങര കെ.എൻ.എം യുപി സ്കൂളിൽ പുതിയതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ശ്രീദേവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുശീല വിശ്വംഭരൻ, രജനി മുരളി, ശ്രീലേഖ, ശ്രീലത എസ്.തമ്പി, എസ്.അരുൺ, ഗംഗ സുദേശൻ, സെക്രട്ടറി എസ്.സിന്ധു, എച്ച്എം പി.എസ്.രേഖ തുടങ്ങിയവർ പ്രസംഗിച്ചു.