കായംകുളം : കൃഷി വിജ്ഞാന കേന്ദ്രം 'കന്നുകാലികളുടെ രോഗ നിയന്ത്രണം" എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി പ്രസാദ് അധ്യക്ഷത വഹിച്ചു. കുളമ്പ് രോഗം, ബ്രുസല്ലോസിസ് തുടങ്ങിയവയെ ഉൻമൂലനം ചെയ്യുന്ന കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി.മുരളീധരൻ വിശദീകരിച്ചു. തുടർന്ന് ഋഷി, ഡോ. എസ്.രവി എന്നിവർ ക്ലാസ് നയിച്ചു.