കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ എല്ലാമാസവും രണ്ടാം ശനിയാഴ്ചകളിൽ നടന്നുവരുന്ന ഗുരുദേവ കൃതികളുടെ പഠനക്ളാസ് ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാർച്ച് 31 വരെ നിറുത്തിവയ്ക്കാൻ യൂണിയൻ യോഗം തീരുമാനിച്ചു. ശാഖാ യോഗങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാർഷിക പൊതുയോഗങ്ങളും മാർച്ച് 31 ശേഷമേ നടത്തുകയുള്ളൂ.
ചെയർമാൻ ജെ.സദാനന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് ചെയർമാൻ എൻ. മോഹൻദാസ്, കൺവീനർ അഡ്വ.പി.സുപ്രമോദം, ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം വി.പി. സുജീന്ദ്രബാബു എന്നിവർ സംസാരിച്ചു.