ഹരിപ്പാട്: കൊപ്പാറ, കാർത്തികപ്പള്ളി തോട്ടിലെ മാലിന്യങ്ങൾ നീക്കി ശുചീകരിക്കുക, മാലിന്യ ബോധവത്കരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വർമ്മ സ്മാരക സമിതി ഹരിപ്പാട് മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠത്തിന് നിവേദനം നല്കി. സമിതി അംഗങ്ങളായ രാമചന്ദ്രൻ, സുരേഷ് മണ്ണാറശ്ശാല, എൻ.രാജ്‌നാഥ്, പൂമംഗലം രാജഗോപാൽ, വി.കെ.കേരളവർമ്മ എന്നിവർ പങ്കെടുത്തു.