ഹരിപ്പാട്: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക ദന്താചരണ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ദന്താരോഗ്യ പ്രദർശനവും ബോധവത്ക്കരണ പരിപാടിയും സൂപ്രണ്ട് ഡോ.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ദന്തൽ സർജൻ ഡോ.അഞ്ചു രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ആഷിബ, ഡോ.രഞ്ജിത്ത്, ഡോ.അശ്വതി ബാലഭദ്രൻ, ഡോ.ഷാരോൺ, ഡോ.അങ്കിത, ഡോ.ബബിത, ഡോ.ലക്ഷ്മിപ്രിയ, ശ്രീദേവി എന്നിവർ നേതൃത്വം നൽകി.