ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന വിദേശികളെ കൊറോണയുടെ പേര് പറഞ്ഞ് അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കളക്ടർ എം.അഞ്ജന അറിയിച്ചു. വിദേശ സഞ്ചാരികൾ താമസിക്കുന്ന റിസോർട്ടിലെ ജീവനക്കാരെ ചിലർ ഭീഷണിപ്പെടുത്തുന്നതായും വിദേശികളെ അപമാനിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കളക്ടറുടെ നിർദ്ദേശം. ജനുവരി ഒന്നുമുതൽ ആലപ്പുഴയിൽ എത്തിയ മുഴുവൻ വിദേശസഞ്ചാരികളുടെയും വിശദ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.