അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും,ആശുപത്രി വികസന സൊസൈറ്റി അംഗവുമായ യു. എം .കബീർ ആരോഗ്യവകുപ്പ്‌ മന്ത്രി കെ.കെ.ശൈലജയ്ക്ക് നിവേദനം നൽകി. മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 14 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങളാണുള്ളത്‌. വിവിധ ഗ്രാമപഞ്ചായത്തുകളിലും,മുനിസിപ്പാലിറ്റികളിലും മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യമുണ്ടായിട്ടും സാങ്കേതികത്വം പറഞ്ഞ്‌ അനുമതിനൽകാത്തത്‌ ക്രൂരതയാണെന്നും യു. എം .കബീർ പറഞ്ഞു.