മാവേലിക്കര : കൊറോണയ്ക്കെതിരെ മാതൃകാ പ്രതിരോധ പ്രവർത്തനവുമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, വർക്ക്ഷോപ്പ് ജീവനക്കാർ എന്നിവർക്ക് മാസ്ക്, സോപ്പ്, തൂവാല എന്നിവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ ജ്യോതി ലക്ഷ്മി, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ശശികുമാർ, എ.ടി.ഒ ജി.ഷാജി, സ്റ്റേഷൻ മാസ്റ്റർ ആർ.സേതു. കെ.ശ്രീകുമാർ, എസ്.ബി ശ്രീകുമാർ, വി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.