ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർവഹിക്കുന്നതെന്നും 95ശതമാനം പണികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും ആറ് മാസത്തിനകം മുഴുവനും പൂർത്തീകരിക്കുവാൻ കഴിയുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ജലശക്തി മന്ത്രി രഞ്ജൻലാൽ കഠാരിയ ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.

തോട്ടപ്പള്ളി സ്പിൽവേയുടെ നീരൊഴുക്ക് കൂട്ടുന്നതിന് 183 കോടി രൂപയുടെ ടെക്‌നിക്കൽ അനുമതി നൽകിയത് സംസ്ഥാന സർക്കാരാണെന്നും മന്ത്രി അറിയിച്ചു.