മാവേലിക്കര: അറന്നൂറ്റിമംഗലം തട്ടുപുരക്കൽ എബി യോഹന്നാന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി അറന്നൂറ്റിമംഗലംത്തെ നവമാദ്ധ്യമ കൂട്ടായ്മ ആയ വോയ്സ് ഓഫ് അറന്നൂറ്റിമംഗലം ചാരിറ്റബിൾ ട്രസ്റ്റ് 6 ലക്ഷം രൂപ നൽകി. എബി കൊച്ചി അമൃത ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അറന്നൂറ്റിമംഗലം കല്ലൂർ കലാസി കെട്ടുത്സവ സമിതി ഉത്സവ ആഘോഷത്തിന് ശേഷം നീക്കിയിരിപ്പ് വന്ന തുക ആയ 51000 രൂപയും, തഴക്കര പഞ്ചായത്ത് 16 വാർഡ് കുടുംബശ്രീ എ.ഡി.എസ് വകയായി 5000 രൂപയും ചികിത്സാ സഹായത്തിലേക്ക് നൽകി . ട്രസ്റ്റ് അംഗം രാമചന്ദ്രൻ പിള്ള എബിയുടെ കുടുംബത്തിന് ചെക്ക് കൈമാറി.