ചേർത്തല:തണ്ണീർമുക്കം വീണ്ടും പദ്ധതി സമർപ്പണത്തിലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും ജില്ലയിൽ ഒന്നാമത്. 2020-21 പദ്ധതിയിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 9.80 കോടി രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചത്. കഴിഞ്ഞ വർഷവും തണ്ണീർമുക്കമായിരുന്നു പദ്ധതി സമർപ്പണത്തിനും പൂർത്തീകരണത്തിലും ഒന്നാമതെത്തിയത്.സംസ്ഥാന സർക്കാരിൽ നിന്ന് ഒരുകോടി ഏഴുലക്ഷം രൂപയും അധികമായി അനുവദിച്ചു കിട്ടി.
1251തൊഴിലാളികളാണ് പഞ്ചായത്തിൽ തൊഴിലുറപ്പിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത്. ഈ പദ്ധതി വർഷം ആദ്യ മൂന്ന് മാസക്കാലത്തെ പ്രവങ്കത്തികളുടെ ചിത്രങ്ങൾ ജിയോടാഗിംഗ് സംവിധാനത്തിൽപ്പെടുത്തുന്നത് സാങ്കേതിക തകരാർ മൂലം തടസപ്പെട്ടു. നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ച എല്ലാവരെയും ഭരണസമിതിയുടെ പ്രത്യേക യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷനായി.രേഷ്മ രംഗനാഥ്,രമാമദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ സെബാസ്റ്റ്യൻ,സനൽനാഥ്,സാനുസുധീന്ദ്രൻ,രമേഷ് ബാബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ സ്വാഗതവും പ്ലാൻ കോ-ഓർഡിനേറ്റർ എ.എം.ജിമേഷ് നന്ദിയും പറഞ്ഞു.