ചേർത്തല:ദേശീയ ബാലതരംഗംചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേത്യത്വത്തിൽ ചേർത്തല മുനിസിപ്പൽ ഏരിയയിലെ എസ്.എസ്.എൽ.സി,പ്ലസ്ടു വിദ്യാർത്ഥിനികൾക്ക്‌ പേനകൾ നൽകി.ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ആർ.രൂപേഷ് വിദ്യാർത്ഥിനികൾക്ക്‌ പേനകൾ കൈമാറി ഉദ്ഘാടനം ചെയ്തു.അഭിരാമി,രമ്യ,സൗമ്യ,ഡോ.ഹേമ എന്നിവർ നേതൃത്വം നൽകി.