മാരാരിക്കുളം:വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച തോറും നടത്തിവന്നിരുന്ന അന്നദാനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചതായി സെക്രട്ടറി അറിയിച്ചു.കോറോണ ജാഗ്രതയെ തുടർന്ന് ആളുകൾ ഒത്തുകൂടുന്നത് ഒഴിവാണമെന്ന നിർദ്ദേശം മൂലം 17ന് നടക്കുന്ന ഏഴാംപൂജ മഹോത്സവവും ചടങ്ങുകൾ മാത്രം നടത്തി പുഴുക്ക് വഴിപാട് പിന്നീട് നടത്തുന്നതിന് തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ.സുഭഗൻ അറിയിച്ചു.