ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിക്കും ആസ്തി വർദ്ധനവിനും മുൻതൂക്കം നൽകിയുള്ള 28.30 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം. വൈസ് പ്രസിഡന്റ് ബാബു ആന്റണിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിക്ക് 12 കോടി വകയിരുത്തി. ഭവന പദ്ധതികൾക്കായി 5.72 കോടിയും ആസ്തി വർദ്ധനവിനും പശ്ചാത്തല മേഖലയ്ക്കുമായി 2.06 കോടിയും അങ്കണവാടിയും അനുബന്ധ പദ്ധതിക്കൾക്കുമായി 79.67 ലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 57.90 ലക്ഷവും വകയിരുത്തി. പ്രസിഡന്റ് ലീലാമ്മ ആന്റണി അദ്ധ്യക്ഷയായി.