ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നിലനിൽക്കുന്ന ഗൗരവതരമായ സാഹചര്യം കണക്കിലെടുത്ത് 31 ന് അവസാനിക്കുന്ന കാർഷികവായ്പകളുടെ മോറട്ടോറിയം ആറുമാസത്തേക്കുകൂടി നീട്ടണമെന്ന് ഭാരതീയ ജനതാ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് ആവശ്യപ്പെട്ടു.കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാർഷിക മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി നേരിടുന്ന കർഷകർക്ക് ബാങ്കുകളുടെ ജപ്തി ഉൾപ്പെടെയുള്ള നടപടികൾ കനത്ത ആഘാതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.