ഹരിപ്പാട്: കേരാളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി ലോക വനിതാദിനം ആചരിച്ചു. ജില്ലാപഞ്ചായത്തംഗം ബബിത ജയൻ ഉദ്ഘാടനം ചെയ്തു. ടി.ശാന്തകുമാരിയമ്മ അദ്ധ്യക്ഷയായി. കെ.എസ്.എസ്.പി.യു. ജില്ലാ കമ്മിറ്റിയംഗം മേഴ്‌സിക്കുട്ടി ജോർജ് വിഷയാവതരണം നടത്തി. ടി.വിലാസിനി, എൻ.പദ്മാവതിയമ്മ, സി.എൽ.രാജലക്ഷ്മി, കെ.രത്‌നമ്മ. കെ.രാമചന്ദ്രൻ നായർ, ജി. ചന്ദ്രഭാനു തുടങ്ങിയവർ സംസാരിച്ചു.