ആലപ്പുഴ: കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ്. 24,43,25,460 രൂപ വരവും 24,00,86,740 രൂപ ചെലവും 42,38,720 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ അവതരിപ്പിച്ചത്. കൽപ ഗ്രാമം, കാർഷിക വികസനത്തിനായുളള അതിജീവനം പദ്ധതി, നെൽകൃഷി വികസനം, ക്ഷീരമേഖല വികസനം എന്നിങ്ങനെ ഉത്പാദന മേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി 62,90,150 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.

വി​വി​ധ പദ്ധതി​കൾ, തുക

ലൈഫ് മിഷൻ പദ്ധതിക്കായി ............ 2,44,52,250 രൂപ,

ആർദ്രം പദ്ധതിക്കായി​ .............. 27,50,000 രൂപ,

പുതി​യ ബഡ്‌സ് സ്‌കൂളിന് .............26,00,000 രൂപ

പുതി​യ മൂന്ന് അംഗൻവാടികൾക്ക്.......... 80,00,000 രൂപ

കളിസ്ഥല നിർമാണത്തിനായി........ 10,00,000 രൂപ

പശ്ചാത്തല വികസനത്തിനായി......... 1,36,00,000 രൂപ

ക്ഷേമ പെൻഷൻ വിതരണത്തിന് .......... 5,50,00,000 രൂപ

സമ്പൂർണ ശുചിത്വ പദ്ധതിക്കായി........... 45,50,000 രൂപ

പൊതുജനങ്ങൾക്കുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ........... 3,50,000 രൂപ