വള്ളികുന്നം: യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടി​പ്പി​ച്ച കൊറോണ ബോധവത്കരണം യുവമോർച്ച ജില്ലാ സെക്രട്ടറി ജി ശ്യാംക്യഷ്ണൻ വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പന് മാസ്കും ബോധവത്കരണ ലഖുലേഖയും നൽകി​ ഉദ്ഘാടനം ചെയ്തു. വള്ളികുന്നം ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ്, ഓട്ടോറിക്ഷ സ്റ്റാന്റ് എന്നിവിടങ്ങളിൽ മാസ്കും ,കൊറോണ ബോധവത്കരണ ലഘു ലേഖയും വിതരണം ചെയ്തു. ഹരീഷ് കാട്ടൂർ, എസ് ഉണ്ണികൃഷ്ണൻ, അനിൽ വള്ളികുന്നം, ഈരിക്കത്തറ രാജേന്ദ്രനാഥ്, കെ വി അരവിന്ദാക്ഷൻ, സുരേഷ് സോപാനം, വിജേഷ്, ഷാജി, സുബിത്ത്, അക്ഷയ് , സലിം തുടങ്ങിയവർ നേതൃത്വം നൽകി