ആലപ്പുഴ: വർഷങ്ങളായി തരിശു കിടന്ന ഭൂമി​യെ ജൈവ കൃഷിയിൽ നൂറു മേനി വിളവെടുപ്പിന് തയ്യാറാക്കി​ വനി​തകൾ. പായൽകുളങ്ങര ക്ഷേത്രപരിസരത്തുള്ള ഭൂമിയാണ് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൃഷിഭൂമിയാക്കി മാറ്റി​യത്. പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിലെ വനിതകളാണ് ചീര, കപ്പ, പയർ, പാവൽ തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്തത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപ മുടക്കിൽ 600 തൊഴിൽ ദിനങ്ങളാണ് ഈ കൃഷിക്കായി ചെലവാക്കിയത്. ആദ്യ ഘട്ടമെന്ന നിലയിൽ നിലമൊരുക്കി കൃഷിക്ക് ഭൂമി അനുയോജ്യമാക്കി മാറ്റി തൊഴിലുറപ്പ് വനിതകൾ. പുറക്കാട് പഞ്ചായത്തിലെ ജെ.എച്ച് .ജി കുടുംബശ്രീ യൂണിറ്റിലെ ഹരിതം പദ്ധതി അംഗംങ്ങളായ 15 പേരും കൂടി ഒത്തുചേർന്നാണ് കൃഷി ആരംഭിച്ചത്.

......

വനിതാ കൂട്ടായ്മയുടെ വിജയമാണി​ത്. തൊഴിലുറപ്പ് വനിതകൾ തരിശായി കിടന്ന ഭൂമി നൂറു മേനി കൊയ്യാൻ പാകത്തി​ലാക്കുകയായി​രുന്നു.

ബി.പ്രിയ

വാർഡ് മെമ്പർ

....

600

രണ്ടു ലക്ഷം രൂപ മുടക്കിൽ 600 തൊഴിൽ ദിനങ്ങളാണ് കൃഷിക്കായി ചെലവി​ട്ടത്.