ആലപ്പുഴ: ആലപ്പുഴ - അർത്തുങ്കൽ റോഡിൽ പാതിരാപ്പള്ളി ജംഗ്ഷൻ മുതൽ മാരാരിക്കുളം വരെയുള്ള ഭാഗത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം 16 മുതൽ താത്കാലികമായി നിരോധിച്ചിരിക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.