വള്ളികുന്നം: ബി.ജെ.പി വള്ളികുന്നം കിടക്ക്, പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വള്ളികുന്നം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വ്യക്തിഗത ആനുകൂല്യങ്ങൾ അട്ടിമറിക്കുന്നുവെന്നും കേന്ദ്രസർക്കാർ അനുവദിച്ച തൊഴിൽ ദിനങ്ങൾ നൽകണമെന്നും തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിൽ ഒഴിവുവന്ന തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും
ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ആവശ്യങ്ങൾ നടപ്പാക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, സംസ്ഥാന സമിതിയംഗം എസ്. ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം അനിൽ വള്ളികുന്നം, യുവമോർച്ച ജില്ലാ സെക്രട്ടറി ജി. ശ്യാംക്യഷ്ണൻ, ബിജു പാട്ടത്തിൽ, സുരേഷ് സോപാനം, വിജേഷ്, കെ.വി.അരവിന്ദാക്ഷൻ, വിജയൻ തുണ്ടിൽ, ഷാജിവട്ടയ്ക്കാട്, ബീന, സുബിത്ത് തുടങ്ങിയവർ പങ്കെടുത്തു.