ആലപ്പുഴ: ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘ് വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ ട്രഷറർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിയൻ സ്വാമിചിറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബി.എം.എസ് ഹരിപ്പാട് മേഖല സെക്രട്ടറി സന്തോഷ്,കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.രാജശേഖരൻ(പ്രസിഡന്റ്),കെ.കൃഷ്ണൻകുട്ടി,എം.എ.ജെയിംസ്(വൈസ് പ്രസിഡന്റുമാർ),അനിയൻസ്വാമിചിറ(ജനറൽ സെക്രട്ടറി),അനിൽ കായംകുളം,സന്തോഷ് ചെങ്ങന്നൂർ(സെക്രട്ടറിമ്മാർ),സുരേഷ് ഹരിപ്പാട്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.