ഹരിപ്പാട്: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഹരിപ്പാട് നെടുന്തറ യുവജനസമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമൂഹ വിവാഹം മാറ്റിവച്ചതായി സംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ 11, 12, 13 എന്നീ വാർഡുകളിലായി പ്രവർത്തിക്കുന്ന നെടുന്തറ യുവജനസമിതി ഈ വർഷം രണ്ട് വിവാഹങ്ങളാണ് ഏപ്രിൽ 17ന് നടത്തുവാൻ തീരുമാനിച്ചിരുന്നത്. അതിൽ ഒരു വിവാഹം പ്രതിപക്ഷനേതാവിന്റെ ഗാന്ധിഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അദ്ദേഹവും രണ്ടാമത്തെ വിവാഹം നെടുന്തറ യുവജനസമിതിയുമാണ് നടത്തുന്നത്. തൊടുപുഴയിലും ആനയടിയിലുമുള്ള നിർദ്ധന യുവതികളുടെ വിവാഹമാണ് നടത്തുന്നത്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ച് അൻപൊലിയും സമൂഹ വിവാഹവും മാറ്റിവച്ചു. നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് പുതുക്കിയ തീയതിയിൽ ഇവ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സമിതി പ്രസിഡന്റ് അൻജിത്ത്, സെക്രട്ടറി രാജീവ് തയ്യിൽ, അംഗങ്ങളായ രാജീവ് ശർമ്മ, സന്തോഷ് പാലത്തുംപാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എട്ട് വർഷമായി അൻപൊലി മഹോത്സവം, നിർദ്ധന രോഗികൾക്കുള്ള ചികിത്സാസഹായ വിതരണം, സമൂഹത്തിൽ പല മേഖലകളിൽ കഴിവുകൾ തെളിയിച്ചിട്ടുള്ളവരെ ആദരിക്കൽ, വിദ്യാർത്ഥികൾക്ക് പഠനോപകരണ, വിദ്യാഭ്യാസ ധനസഹായ വിതരണം തുടങ്ങി​ നി​രവധി​ സംഘടന നടത്തി വരുന്നു. കഴിഞ്ഞവർഷം നിർദ്ധനയായ പെൺകുട്ടിയുടെ വിവാഹം നടത്തിയി​രുന്നു.