പൂച്ചാക്കൽ : മദ്യലഹരിയിൽ അസാം സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ തളിയാപറമ്പ് മാനാശേരി വീട്ടിൽ അനീഷിനേയും മകൻ വേദവിനേയും എസ് എൻ ഡി പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബുവും, യോഗം കൗൺസിലർ പി.റ്റി. മന്മഥനും സന്ദർശിച്ചു. കാർ ആദ്യം ഇടിച്ചു വീഴ്ത്തിയത് അനീഷിനേയും മകനേയുമാണ്. ഇതിനു ശേഷം നാല് വിദ്യാർത്ഥിനികളെയും ഇടിച്ചു തെറിപ്പിച്ചു. അനീഷിന്റെ കൈ ഒടിഞ്ഞ്, പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. വേദവിന് തലയിൽ പരിക്കുണ്ട്. ആറു മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. 548-ാം നമ്പർ തളിയാപറമ്പ് ശാഖ പ്രസിഡന്റ്, സി.പി. സ്വയംവരൻ, സെക്രട്ടറി രതീഷ് സ്നേഹശേരി എന്നിവരും യൂണിയൻ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.