മാരാരിക്കുളം:ആലപ്പുഴ മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഒരു കോടി 38 ലക്ഷം രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കും.നഗരത്തിലും ആര്യാട്,മണ്ണഞ്ചേരി,മാരാരിക്കുളം സൗത്ത് പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.നിലവിലെ കുഴൽ കിണർ,ആർ.ഒ പ്ലാന്റ് ഉൾപ്പെടെ പുനരുദ്ധീകരിക്കാനും പുതിയവ നിർമ്മിക്കാനുമാണ് അനുമതി നൽകിയിട്ടുള്ളത്.
ആര്യാട് പഞ്ചായത്തിൽ ഒരു കുഴൽകിണർ (23 ലക്ഷം),മാരാരിക്കുളം സൗത്തിൽ രണ്ട് (45 ലക്ഷം),മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് പഞ്ചായത്തുകളിൽ നാല് കുഴൽ കിണർ (49.70 ലക്ഷം),കൊമ്മാടിയിൽ ഒരു കുഴൽകിണർ (7.50 ലക്ഷം), ആര്യാട്,മാരാരിക്കുളം സൗത്തിലെ ഹോം കോ,പാട്ടുകളം എന്നിവിടങ്ങളിൽ ആർ.ഒ പ്ലാന്റുകൾ ( 30 ലക്ഷം) എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്റി ടി.എം.തോമസ് ഐസക്ക് നിർദ്ദേശിച്ച പദ്ധതികൾക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്.