അമ്പലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾ കൂട്ടം കൂടാതിരിക്കാൻ ശ്രമിക്കണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ടുള്ള സർക്കാർ അറിയിപ്പ് ഉള്ളതുമൂലം ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുന്നത് .നാടകശാല സദ്യ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ക്ഷേത്ര ജീവനക്കാരായ 40 പേരെ മാത്രമേ ഇതിൽ പങ്കെടുപ്പിക്കുകയുള്ളു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നാടകശാല സദ്യയ്ക്ക് വേണ്ടി ഭക്തരുടെ കൈയ്യിൽ നിന്നും ശേഖരിച്ച ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് വിഷുവിന് സദ്യ നല്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ആറാട്ടിന് സ്വീകരണങ്ങൾ ഉണ്ടായിരിക്കില്ല.