ചേർത്തല:കൃഷിക്കും പാർപ്പിട പദ്ധതിക്കും മുൻഗണന നൽകി ചേർത്തല നഗരസഭയിൽ 75.37 കോടി രൂപയുടെ ബഡ്ജറ്റ്.മുന്നിരിപ്പുൾപ്പെടെ 75,36,60,221 രൂപ വരവും 73,21,10,789 ചെലവും 2,15,49,432 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് വൈസ് ചെയർപേഴ്‌സൺ ശ്രീലേഖാ.ആർ.നായർ അവതരിപ്പിച്ചത്.ലൈഫ് മിഷൻ ഉൾപ്പെടുന്ന ഭവനപദ്ധതിക്കായി 10 കോടിയും,നെൽകൃഷി പുനരുജ്ജീവനം ഉൾപെടുന്ന കാർഷികമേഖലക്കായി 3.1 കോടിയും നീക്കിവച്ചു.
സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി 5കോടി വകയിരുത്തി. സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നഗരസഭക്ക് വരുമാനം ഉണ്ടാകുന്നതരത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് 8 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.റോഡുകളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 3.9കോടിയാണ് വകയിരുത്തി.
പട്ടിക ജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക്: ഒരു കോടി
വഴിവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന് : 30 ലക്ഷം
സ്ത്രികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പിങ്ക് ഓട്ടോ,ഇ ഓട്ടോകൾ ഓടിക്കാൻ സബ്സിഡി : 30 ലക്ഷം
മുനിസിപ്പൽ പാർക്കിന് :ഒരു കോടി
ആശുപത്രികളുടെ വികസനത്തിന് :90ലക്ഷം
നഗരസൗന്ദര്യ വത്കരണത്തിന് :10ലക്ഷം