ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പ് തകഴിയിൽ പൊട്ടിയതിനെ തുടർന്ന് നഗരത്തിലുണ്ടായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇന്നലെ ടാങ്കർ ലോറികളിൽ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം നടത്തി.