ചേർത്തല:കൊറോണയുടെ ജാഗ്രത നിലനിൽക്കുന്നതിനാൽ കണ്ടമംഗലം ക്ഷേത്രത്തിലെ ഉത്സവപരിപാടികൾ മാറ്റി വെച്ചതായി ഭരണ സമിതി അറിയിച്ചു. മാർച്ച് 31ന് ശേഷം വീണ്ടും നടത്തുന്ന ദേവ പ്രശ്നത്തിൽ ഉത്സവ നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പി.ഡി.ഗഗാറിൻ അറിയിച്ചു.