ആലപ്പുഴ:കൊറോണ ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ജില്ലയിൽ ഇന്നലെ പുതിയതായി 258 പേരെ നിരീക്ഷണത്തിലാക്കി. ഇതോടെ നിലവിൽ ജില്ലയിൽ നിരീക്ഷത്തിലുളള്വരുടെ എണ്ണം 544 ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ 10പേർ മെഡിക്കൽ കോളേജ് ആശുപത്രി , ജനറൽ ആശുപത്രി , കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി ഐസൊലേഷനിലാണ്ട് .ഇന്നലെ മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. 96 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്.